Idapedalukal kavitha

nikhil

പ്രതീക്ഷയുടെ പ്രണയശില

നിന്നോടെനിക്ക് പ്രണയമാണ്..
നിന്നിലേക്കൊഴുകുകയാണെന്റെ  ജീവിതം..
നീര്‍വറ്റാതെ, നിലയ്ക്കാതെ,
ഒഴുകുകയാണെന്റെ പ്രണയ നദി

ഒഴുക്കിലെപ്പോഴോ , മാറില്‍ ചേര്‍ത്ത സ്നേഹ ശിലയുണ്ട് കൂടെ
അങ്ങകലെ, പ്രണയലോകത്തെ  ദൈവം തന്നതാണ്,
നൊമ്പരം കൊണ്ട് തീര്‍ത്ത,
പ്രതീക്ഷയുടെ പ്രണയശില

പ്രണയിനീ ഇതെന്റെ പ്രണയമാണ്
ജീവന്റെ മിടിപ്പുള്ള മോഹ ശിലയാണ്
എന്റെ പ്രണയമാണ് –
സ്വീകരിക്കൂ..
എന്റെ പ്രണയ നദിയെ നിന്നിലലിയുവാനനുവദിക്കൂ

Advertisements

Yaathra thudaratte. .

യാത്ര തുടരട്ടെ സഹയാത്രികാ. .

നീയെന്റെ ഓര്‍മകളില്‍ നോവുപുരട്ടുന്നതെന്തിനു ദുഖമേ. .
നിനക്ക് വഴിതെറ്റട്ടെയെന്നോര്‍ത്തോടിയ വഴികള്‍
എന്റെ പോക്കിനെ തളര്‍ത്തുന്നു
എനിക്ക് വഴി തെറ്റിയെന്നു തോന്നുന്നു. .
നിനക്കപ്പോഴും നേര്‍വഴിതന്നെ
നിന്റെ വഴി എന്നിലെക്കായിരുന്നല്ലോ
ഞാനോ, എന്റെ നെഞ്ചിടിപ്പ് നിന്റെ കാലോച്ചയായ് കരുതി-
വീണ്ടും വീണ്ടും വഴിതെറ്റിയോടുന്നു
എനിക്ക് ഭയമാണ് നിന്നെ,
കൊല്ലില്ലല്ലോയെന്നോര്‍ത്തെനിക്ക് –
വെറുപ്പാണ് , നീയെന്ന എറിയന്‍ കഴുകനെ..

ഞാനീ പാച്ചിലിവിടെ നിര്‍ത്തുന്നു യാത്രികാ . .
അല്ലെങ്കിലെന്റെ വഴിയെനിക്ക് വിട്ടു തരിക
ഒരു നിദ്രയ്കുശേഷം ഞാനെന്റെ യാത്ര തുടര്‍ന്ന് കൊള്ളാം
നീയെന്ന ഇരപിടിയനെ മറക്കുവാനെന്നെയനുവദിക്കുക
നിന്നെ വെടിഞ്ഞു ഞാനെന്റെ യാത്ര തുടരട്ടെ

നിഖില്‍
09 /08 /2011

Ormayude charam, charam moodiya vazhikal

ഓര്‍മയുടെ ചാരം , ചാരം മൂടിയ വഴികള്‍

മുന്നോട്ട് പോകുമ്പോള്‍ പുറകിലെവിടെയോ എന്തോ കത്തുന്ന ഗന്ധമായിരുന്നു എപ്പോഴും,
തണുത്തുറഞ്ഞ പാതയിലൂടെ നീങ്ങുമ്പോള്‍ പുറകിലെന്നും ചുട്ടു പൊള്ളുന്ന ചൂടായിരുന്നു.
മുന്‍പിലെ വഴികളില്‍ ഗ്രീഷ്മം തേടി പായുമ്പോള്‍
പിന്നില്‍ വസന്തം കത്തിയമരുന്നത് ഞാനറിഞ്ഞിരുന്നില്ല
കാലം ഓര്‍മയുടെ വസന്തത്തെ മറവിവച്ച്ചു കതതിയെരിയിക്കുകയായിരുന്നു
തീയെനിക്ക് കാണാം , തീയിലമരുന്ന എന്റെ കുട്ടിക്കാലത്തെയും എനിക്ക് കാണാമായിരുന്നു
വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍മയുടെ ചാരം ചവിട്ടി ഞാന്‍ നടക്കുകയാണ്. .
കാലത്തിനു തെറ്റ് പറ്റി എന്തെങ്കിലും ബാക്കിയായിട്ടുണ്ടോ എന്നറിയാന്‍
ചികയുന്നതിനിടെ കുട്ടിക്കാലത്തെ എന്റെ ഒരു പ്സ്തകത്താള്‍ ഞാന്‍ കണ്ടു,
അതില്‍ കോറിയിട്ടിരുന്ന വരികള്‍ കണ്ട്
അതിലെ എന്നെ കണ്ട് ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു

kudiyettam

കുടിയേറ്റം

അതൊരു കുടിയേറ്റമായിരുന്നു, സ്നേഹിക്കുന്ന മനസുകളില്‍ നിന്നും സ്നേഹം അഭിനയിക്കുന്ന മനസ്സുകളിലെയ്ക്.
വീഴ്ചകളില്‍ കയ്താങ്ങായവരെയും ഒപ്പം കയ്പിടിച്ചുയര്‍തിയവരെയും കണ്ണീര്‍ തുടച്ചവരെയും മറന്ന്,
മനസാക്ഷിയെയും വിറയാര്‍ന ഓര്‍മകളെയും മറന്ന് പ്രണയിനിക്ക് നേരെ പായുകയായിരുന്നു,
പ്രണയത്തിനു നേരെ പാഞ്ഞടുക്കുകയായിരുന്നു,
കൂടെ നിന്നവര്‍ കരയുമ്പോള്‍
തുണയായ് നിന്നവര്‍ അകലുമ്പോള്‍
എപ്പോഴോ ഞാന്‍ ചിരിച്ചിരുന്നു
എവിടെയോ പ്രണയം പടര്‍ന്നാടിയിരുന്നു
പ്രണയം, അത് മധുരമാണെന്നും, അലിഞ്ഞു തീരില്ലെന്നും, ഒരിക്കലും നിലയ്കില്ലെന്നും കരുതി
മുന്‍പില്‍ കണ്ട വഴികളിലൂടെ പ്രണയിനിയുമൊത്ത് നടന്നു നീങ്ങി
മുന്‍പേ പോയവര്‍ പലരും വഴിതെറ്റി നില്‍പുണ്ടായിരുന്നു
അത് കാണിച്ചു തരുവാന്‍ കൂടെ നിന്നവരാരും ഉണ്ടായിരുന്നില്ല
അടുത്ത് മധുരമെന്നു തോന്നിപ്പിക്കുന്ന പ്രണയിനി മാത്രം

മധുരം കയ്പായതും സിരകളെ കുത്തിനോവിച്ചതും
തിരിച്ചറിവിന്‍റെ പാതയിലായിരുന്നു
മുന്നോട്ട് നടന്ന പാതയില്‍ കൂടെ പ്രണയിനിയെ കണ്ടില്ല
പിന്നോട്ട് നടന്ന പാത പിന്നെയും തെറ്റി
വഴികളില്‍ പ്രണയം ഒഴുകിയിരുന്നില്ല

ഇപ്പോള്‍,
ഇപ്പോള്‍ മാത്രം നെഞ്ചൊന്നു പാളി
തിരിഞ്ഞു നോക്കാന്‍ ഭയമായിരുന്നു
അല്ലെങ്കിലും തിരിഞ്ഞു നോട്ടം പണ്ടേ മറന്നതാണല്ലോ ?

നിഖില്‍
31.05.11

Veeendum oru mazhakalam koodi

വീണ്ടും ഒരു മഴക്കാലം കൂടി . . .

ഒരു പക്ഷെ ഒരു മഴക്കാലത്തിനു വേണ്ടി ഞാന്‍ ഇതിനുമുന്‍പ് ഇത്രയും കൊതിച്ചിരുന്നില്ല
ഇത് മഴക്കാലമാണ് ഓര്‍മകളുടെ തേന്‍കനീ മനസ്സിലേക്ക് ഊര്‍ന്നിറങ്ങുന്ന നനവുള്ള നോവുകാലം
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകള്‍ക് ഏറ്റവും മനോഹരമായ പിന്നാമ്പുറമോരുക്കുന്ന കാലം
എന്തായാലും ഇപ്പോള്‍ ഒരു തിരിഞ്ഞു നോട്ടത്തിനു വകുപ്പുണ്ട്

ഇനിയും പല മഴക്കാലങ്ങള്‍ വരാനുണ്ട്,
പലതും വന്നുപോയി
ഈ മഴതുള്ളികല്‍കൊടുവില്‍ നമ്മളും ഒരുനാള്‍ മറഞ്ഞുപോകും

ഇവിടെ,
ഇവിടെ ഒരുനാള്‍ ഞാന്‍ ജീവിച്ചിരുന്നു
എന്‍റെ നാട്ടില്‍, എന്‍റെ മണ്ണില്‍ , ഇടവഴികളിലൂടെ ഞാന്‍ ഓടിനടന്നിരുന്നു
എന്‍റെ സ്വപ്നങ്ങളുടെ ഗന്ധം ഇപ്പോഴും ഇവിടുത്തെ കാറ്റ്ഇലുണ്ട്
ഇവിടെ ഒരുനാള്‍ ഞാനും ജീവിച്ചിരുന്നു
ഒരു മഴക്കാലവും ഇത് പറയാന്‍ ഇങ്ങോട്ട് വരില്ല
എങ്കിലും എല്ലാ മഴക്കാലത്തെയും ഞാന സ്നേഹിച്ചിരുന്നു
ഒരു പക്ഷെ ഇതിനു മുന്‍പ് ഒരു മഴക്കാലത്തിനു വേണ്ടിയും ഞാന്‍ ഇത്രയും കൊതിചിരുന്നില്ല .

നിഖില്‍ 29.05.11